അലനെയും താഹയെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ട്; ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലിനെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ലോക്കൽ
 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലിനെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു

പന്നിയങ്ക ലോക്കലിലാണ് ആദ്യം ജനറൽ ബോഡി യോഗം ചേരുക. പാർട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ. അതേസമയം താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല

താഹയെയും അലനെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നവംബർ 14നാണ് പരിഗണിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്