ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ ആക്രമണം; ഒരാൾക്ക് കുത്തേറ്റു, മറ്റൊരു പോലീസുകാരനെ വെട്ടി

ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷൻ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ്
 

ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്‌റ്റേഷൻ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സിപിഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സഹോദരൻമാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയപ്പോഴാണ് വിജേഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ സിപിഒ സജേഷിന് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജാണ് സജേഷിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇയാളെ പോലീസ് പിടികൂടി.