{"vars":{"id": "89527:4990"}}

ആലപ്പുഴ ഷാൻ വധക്കേസ്: നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
 

 

ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. 11 പേരാണ് കേസിലെ പ്രതികൾ

പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല. 2021ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപുലർ ഫ്രണ്ടുകാർ വെട്ടിക്കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.