ആലപ്പുഴയിലെ പരസ്യ പ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു

ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിച്ചാൽ മതിയെന്ന സംസ്ഥാന നേതൃത്വം നിർദേശം
 

ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിച്ചാൽ മതിയെന്ന സംസ്ഥാന നേതൃത്വം നിർദേശം നൽകുകയായിരുന്നു.

പ്രകടനത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം മറുപടി നൽകാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചത്. ഇതേ തുടർന്നായിരുന്നു നടപടി