ഐക്യമില്ലാത്ത മുല്ലപ്പള്ളി: ഞായറാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും കെ പി സി സി അധ്യക്ഷൻ
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കും. ഞായറാഴ്ചയാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം മുല്ലപ്പള്ളിയും പങ്കെടുക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രതിഷേധത്തിലും രാഷ്ട്രീയ വ്യത്യാസം കാണുന്ന മുല്ലപ്പള്ളിയുടെ നിലപാടിൽ മാറ്റം വരാത്തതിനെ തുടർന്നാണ് പിൻമാറ്റം. തനിക്ക് പകരം കൊടിക്കുന്നിൽ സുരേഷിനെ യോഗത്തിന് അയക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആലോചിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മുമായി സഹകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ എതിർത്ത് മുല്ലപ്പള്ളി നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തെ തകർക്കുന്ന കരിനിയമത്തിനെതിരെ ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രധാന്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ വിശദീകരിച്ചിട്ടും മുല്ലപ്പള്ളി രാഷ്ട്രീയ ചേരിതിരിവ് തുടരുകയായിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിനെയും ഇയാൾ വിമർശിച്ചിരുന്നു