ഹോം › കേരളം

ഓൾ പാസ് ഒഴിവാക്കൽ: ഹൈ സ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലും നടപ്പാക്കും

By MJ Desk · 19 Feb 2025, 03:00 PM

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒമ്പതാം ക്ലാസിലും പിന്നെ പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. പിന്നീട് എട്ടിനും താഴേക്കുമുള്ള ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സെമിനാറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഏഴിലും പിന്നെ താഴെ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് തീരുമാനം. എഴുത്തു പരീക്ഷക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർഥിയെ തോൽപ്പിക്കില്ല. തീവ്രപരിശീലനം നൽകി ആ അധ്യയന വർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›