ഹോം › കേരളം

സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും

By News Desk · 26 Mar 2025, 10:25 PM

സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിന്റെ നേതൃത്വത്തിലാണ് സർവ്വകലാശാല സ്ഥാപിക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ജാമിഅ നൂരിയ്യയുടെ ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തു. നേരത്തെ, സമസ്ത എപി വിഭാഗവും ഒരു സ്വകാര്യ സർവകലാശാല ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത എപി വിഭാഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറയാണ് ഈ തീരുമാനമെടുത്തത്. പ്രസ്ഥാനത്തിന്റെ കീഴിൽ നടക്കുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലയ്ക്കു കീഴിൽ ഏകോപിപ്പിക്കുകയും സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്യും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›