വീണ്ടും സർവകാല റെക്കോർഡ്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
Mar 20, 2025, 10:29 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന്റെ വില 160 രൂപ വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായി 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ വർധിച്ചു. 8310 രൂപയാണ് ഒരു ഗ്രാമിന്റെ വില. രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 2960 രൂപയുടെ വർധനവാണുണ്ടായത് മാർച്ച് ഒന്നിന് 63,520 രൂപയിലായിരുന്നു സ്വർണവില. രാജ്യാന്തരവിലയിലും വർധനവുണ്ട്. സ്വർണം ട്രോയ് ഔൺസിന് 3052 ഡോളർ നിലവാരത്തിലാണ് വ്യാപാരം