ഹോം › കേരളം

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ആരോപണങ്ങൾ അന്വേഷിക്കും

By News Desk · 25 Aug 2024, 08:04 PM

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്, താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് എന്നിവർക്കെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായ ആളുകൾക്കെതിരേ നേരിട്ട് അന്വേഷണമുണ്ടാവില്ല. എന്നാൽ, പരാതിക്കാർ നിയമപരമായി പരാതി ഉന്നയിച്ചാൽ ഇതും അന്വേഷിക്കും. സിദ്ദിഖും രഞ്ജിത്തും അടക്കമുള്ളവർക്കെതിരേ പരാതി ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുന്നതായിരിക്കും ആദ്യ ഘട്ടം. പരാതിയുമായി മുന്നോട്ടു പോകാനുള്ള ഇവരുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനങ്ങൾ. ഐജി സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. എഡിജിപി എച്ച്. വെങ്കടേഷ് ഇതിനു മേൽനോട്ടം വഹിക്കും. ഡിഐജി അജിത ബീഗം, എസ്‌പി മെറിൻ ജോസഫ്, എഐജി ജി. പൂങ്കുഴലി, പൊലീസ് അക്കാഡമി അസിസ്റ്റന്‍റ് ഡയറക്റ്റർ ഐശ്വര്യ ഡോങ്ക്‌രെ, എഐജി വി. അജിത്, എസ്‌പി എസ്. മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›