ആലുവ ജില്ലാ ആശുപത്രിയിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ചതായി ആരോപണം

ആലുവ ജില്ലാ ആശുപത്രിയിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയനാണ് മരിച്ചത്. കൊവിഡ് സംശയത്തെ തുടർന്ന് വിജയന് ചികിത്സ
 

ആലുവ ജില്ലാ ആശുപത്രിയിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയനാണ് മരിച്ചത്. കൊവിഡ് സംശയത്തെ തുടർന്ന് വിജയന് ചികിത്സ വൈകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ശ്വാസം മുട്ടൽ, ചുമ എന്നിവയെ തുടർന്ന് രാവിലെയാണ് വിജയനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പനി വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടു. ഇവിടെ വൈദ്യുതിയില്ലാത്തതിനാൽ കൊവിഡ് ഐസോലേഷനിലേക്ക് അയച്ചു

ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും 10 മണി ആയിരുന്നു. അപ്പോഴേക്കും വിജയൻ ആംബുലൻസിൽ കിടന്ന് തന്നെ മരിച്ചു. മുക്കാൽ മണിക്കൂറോളം നേരം ചികിത്സ വൈകിപ്പിച്ചുവെന്ന് ആംബുലൻസ് ഡ്രൈവറും പറയുന്നു.