എ എം ലോറൻസിന്റെ മകൻ എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനൊപ്പം കൊച്ചിയിൽ
 

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനൊപ്പം കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എബ്രഹാം ലോറൻസ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.

ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കുന്നത്. സിപിഎം ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണാണെന്നും എബ്രഹാം ലോറൻസ് പറഞ്ഞു. തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നതായും എബ്രഹാം ലോറൻസ് അറിയിച്ചു.