തലശ്ശേരിയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു, ഡ്രൈവറടക്കം നാല് പേർക്ക് പരുക്ക്

തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നാല് പേർക്ക് പരുക്കേറ്റു. ആംബുലൻസിൽ കൊണ്ടുപോയ രോഗി ഈസ്റ്റ് വെള്ളായി സ്വദേശി യശോദയാണ് മരിച്ചത്. കണ്ണൂർ എ
 

തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നാല് പേർക്ക് പരുക്കേറ്റു. ആംബുലൻസിൽ കൊണ്ടുപോയ രോഗി ഈസ്റ്റ് വെള്ളായി സ്വദേശി യശോദയാണ് മരിച്ചത്. കണ്ണൂർ എ കെ ജി ആശുപത്രിയിൽ നിന്ന് വൃക്കരോഗിയായ യശോദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം

തലശ്ശേരി ടൗണിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം സംഭവിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ആംബുലൻസിന്റെ മുൻഭാഗം തകർന്നു. മരിച്ച യശോദക്ക് ബാഹ്യമായ പരുക്കുകളൊന്നുമില്ല. ഹൃദയാഘാതമാണോ മരണകാരണമെന്ന് സംശയിക്കുന്നു

അപകടത്തിൽ ആംബുലൻസിന്റെ ഡ്രൈവർ അടക്കം നാല് പേർക്ക് പരുക്കേറ്റു. മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വണ്ടിയുടെ നിയന്ത്രണം തെറ്റിയാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്.