{"vars":{"id": "89527:4990"}}

കോട്ടയത്ത് രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു; മെയിൽ നഴ്‌സിന് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്
 

 

കോട്ടയം ഏറ്റുമാനൂർ പുന്നത്തറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശി ജിതിൻ ആണ് മരിച്ചത്

ഇടുക്കി കാഞ്ചിയാറിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകവെയാണ് അപകടം. രണ്ട് പേർക്ക് പരുക്കേറ്റു

ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷിനി, തങ്കമ്മ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു