ഹോം › കേരളം

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്

By MJ Desk · 09 Sep 2024, 03:05 PM

വിവാദങ്ങൾക്കിടെ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ അനൗദ്യോഗികമായി അന്വേഷണം നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത് ഡിജിപിയുടെ നേതൃത്വത്തിലാണ് അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് കഴിഞ്ഞ വർഷം പത്ത് ദിവസത്തിനിടയിൽ രണ്ട് തവണയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട് ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിൽ സിപിഎം നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. പിവി അൻവർ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാകും മുമ്പേ ഇതിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›