ഹോം › കേരളം

അമിത് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം; ശബ്ദം കേട്ട് ഉണർന്നതിനാൽ മീരയെയും കൊന്നു

By MJ Desk · 24 Apr 2025, 03:04 PM

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് മൊഴി. ശബ്ദം കേട്ട് ഉണർന്നതിനാലാണ് ഭാര്യ മീരയെയും കൊലപ്പെടുത്തിയത്. വിജയകുമാർ കൊടുത്ത കേസ് മൂലമാണ് ഗർഭം അലസിപ്പോയ ഭാര്യയെ പരിചരിക്കാൻ പ്രതിക്ക് പോകാൻ സാധിക്കാതിരുന്നത്. പിന്നെ കുടുംബ ബന്ധവും തകർന്നു. ഈ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പിടിയിലായി ആദ്യ മണിക്കൂറിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പറഞ്ഞത്. ജോലിക്കാരനായിരുന്ന തന്നെ ശമ്പളം നൽകാതെ വിജയകുമാർ മാനസികമായി പീഡിപ്പിച്ചു. ഇതേ തുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചത് ഈ കേസിൽ അഞ്ച് മാസം റിമാൻഡിൽ കഴിഞ്ഞു. ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസിപ്പോയത്. ഭാര്യയെ പരിചരിക്കാൻ പോലും സാധിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›