ഹോം › കേരളം

അമ്മ ഭരണസമിതി പിരിച്ചുവിട്ടതിൽ സന്തോഷം; കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ

By MJ Desk · 27 Aug 2024, 05:31 PM

താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ സന്തോഷമുണ്ട് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹം. അർത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ ‘ അതിൽ ജനാധിപത്യബോധമോ സമത്വമോ യുണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയിൽ നിന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ആരോപണ വിധേയരായ മുകേഷ് ഉൾപ്പെടെയുള്ളവർ മാറി നിന്ന് അന്വേഷണത്തെ നേരിടണം. സ്ത്രീകൾ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണുണ്ടായിരുന്നത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാൽ പരാതി നൽകാൻ ഇരയായവർ തയ്യാറക ണം. അമ്മ സംഘടനയിൽ റബ്ബർ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി വർഷ പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amma#gayathri varsha

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›