അമ്മുവിന്റെ മരണം: പത്തനംതിട്ട ജനറൽ ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
Jan 11, 2025, 11:48 IST
നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, ജീവനക്കാർ അടക്കമുള്ളവർക്കെതിരെയാണ് കേസ് അമ്മുവിന് ചികിത്സ നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി അമ്മുവിന്റെ പിതാവ് സജീവ് നൽകിയ പരാതിയിലാണ് കേസ്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു നില ഗുരുതരമായതോടെയാണ് അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അമ്മു മരിച്ചത്.