അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നു: നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദേശങ്ങൾ
Sep 15, 2025, 10:51 IST
നീന്തൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്
പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് വ്യാപിക്കുന്നത് ആശങ്കക്കൊപ്പം ജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം
നീന്തൽ കുളങ്ങൾ വഴിയും രോഗം പിടിപെടുമെന്ന് കഴിഞ്ഞ മാസം 27ന് തന്നെ ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആക്കുളത്തെ നീന്തൽ കുളത്തിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് ഇതിന് ശേഷമായിരുന്നു.