അനിൽ അക്കരക്ക് വധഭീഷണിയെന്ന് കോൺഗ്രസ്; സുരക്ഷ നൽകണമെന്നും ആവശ്യം

എംഎല്എ അനില് അക്കരയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ ടി എന് പ്രതാപന്. ഇതു സംബന്ധിച്ച് അദ്ദേഹം ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും
 

എംഎല്‍എ അനില്‍ അക്കരയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപന്‍. ഇതു സംബന്ധിച്ച്‌ അദ്ദേഹം ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കത്ത്.

ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അനില്‍ അക്കരയെ അപായപ്പെടുത്താന്‍ ഡിവൈഎഫ്‌ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ നിന്നും പുറകോട്ട് പോവില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.