ഹോം › കേരളം

മലപ്പുറം പുഞ്ചക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

By News Desk · 01 May 2025, 08:59 PM

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ചായിരുന്നു ഇന്ന് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. നഗറിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ചോലയിൽ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാൻ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. തുമ്പിക്കൈ കൊണ്ട് അടിച്ചതിലാണ് പരുക്കുപറ്റിയത് . ആന ചുഴറ്റി എറിഞ്ഞുവെന്നാണ് അറിയുന്നത്. കൂടെയുണ്ടായിരുന്ന ബന്ധു ഒടുക്കൻ, മക്കളായ വിഷ്ണു വൈശാഖ് എന്നിവർ നെടുമുടിയെ പുഞ്ചക്കൊല്ലി നഗറിൽ എത്തിച്ചു. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. അവിടെനിന്ന് ആളുകൾ ചുമന്ന് പുഴയ്ക്ക് ഇക്കരെ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›