ഹോം › കേരളം

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

By MJ Desk · 25 Oct 2024, 09:51 AM

എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. താൻ ശരത്ത് പവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും. അതിന് താനുമായി ബന്ധമില്ല. കോവൂർ കുഞ്ഞുമോൻ തന്നെ നിഷേധിച്ച കാര്യമാണ്. കെട്ടിച്ചമച്ച വാർത്ത മാത്രമാണെന്നും തോമസ് കെ തോമസ് പറഞ്ഞു എംഎൽഎമാരെ കൂറുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജിത് പവാർ പക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അജിത് പവാർ പക്ഷം സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് കുട്ടി പ്രതികരിച്ചു. തോമസ് കെ തോമസിന് അജിത് പവാർ പക്ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#antony raju#thomas k thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›