ഹോം › കേരളം

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചു; റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By News Desk · 04 Oct 2024, 12:26 PM

ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ച ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ​ഗൗരവതരമെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെയോ വിഭാ​ഗങ്ങളുടെയോ വിവരങ്ങൾ വെളിപ്പെടുത്താത്തതിൽ ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇക്കാര്യം ​മറച്ചുവെച്ചു. പകരം മാധ്യമങ്ങളോടാണ് വിശദീകരിച്ചത്. ​ഗവർണറെ ഇരുട്ടിൽ നിർത്തുന്ന സമീപനമായിരുന്നു ഇതെന്നും ​ഗവർണർ കുറ്റപ്പെടുത്തി. അതേസമയം ഫോൺ ചോർത്തുന്നത് അവകാശലംഘനമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നതായും ​ഗവർണർ പറഞ്ഞു. എന്നാൽ ഒരാഴ്ചയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുറച്ച് സമയം കൂടി കാത്ത് നിൽക്കുമെന്നും ശേഷം തുടർ‍നടപടി സ്വീകരിക്കുമെന്നും ​ഗവർണർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›