ഹോം › കേരളം

മുൻകൂർ ജാമ്യം: സിദ്ധിഖിനായി സുപ്രീം കോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി

By MJ Desk · 26 Sep 2024, 08:52 AM

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖ് സുപ്രിം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ നീക്കം ഊർജിതമാക്കി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയായിരിക്കും സിദ്ധിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക. ഒളിവിൽ കഴിയുന്ന നടനെ ഇനിയും കണ്ടെത്താനായില്ല. മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കുന്ന സാഹചര്യത്തിൽ സിദ്ധിഖിനെ ഒളിവിൽ കഴിയാൻ പോലീസ് സഹായിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഹർജി ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുൻകൂർ ജാമ്യം ഉൾപ്പടെയുള്ള ഹർജികൾ പരമാവധി വേഗത്തിൽ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. അതിജീവിതയ്ക്കായി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറും ഹാജരായേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›