ഹോം › കേരളം

പ്രതിപക്ഷ നേതാക്കളെ കൂട്ടുപിടിച്ച് പി വി അന്‍വര്‍; പിണറായി സ്വയം കുഴിക്കുത്തിയിരിക്കുകയാണ്

By MJ News Desk · 06 Jan 2025, 08:43 PM

പ്രതിപക്ഷ നേതാക്കളെ കൂട്ടുപിടിച്ചും പിണറായിക്കെതിരെ ആഞ്ഞടിച്ചും പി വി അന്‍വര്‍. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം യു ഡി എഫിനൊപ്പം കൈകോര്‍ത്ത് പിണറായിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുമെന്നും വ്യക്തമാക്കിയത്. സി പി എം കേരളത്തില്‍ അധികാരത്തിലെത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായും ബി ജെ പിയുമായി പിണറായി വിജയന്‍ കരാറിലേര്‍പ്പെട്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് പിണറായി സ്വയം കുഴിക്കുത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങള്‍, താമരശ്ശേരി ബിഷപ്പ് എന്നിവര്‍ക്ക് നന്ദി പറഞ്ഞാണ് അന്‍വര്‍ തന്റെ പ്രസ്താവന തുടങ്ങിയത്. യുഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നീങ്ങുമെന്നും ഇനി താന്‍ ഒറ്റക്കല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പിണറായിസത്തെ താഴെയിറക്കുകയെന്ന മുദ്രാവക്യമാണ് തനിക്ക് ഇനിയുള്ളതെന്നും അതിന് വേണ്ടി ആര്‍ക്കൊപ്പം ചേരാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpim#jail#pinarayi#pv anwar#thavanoor#udf

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›