ഹോം › കേരളം

അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ

By MJ Desk · 30 Sep 2024, 11:39 AM

അൻവറിന്റെ രാഷ്ട്രീയ വിശദീകരണത്തിൽ ഒരു പ്രത്യേകതയും സിപിഎമ്മും എൽഡിഎഫും കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവറിന്റെ രാഷ്ട്രീയ വിശദീകരണം താത്കാലികം മാത്രമാണ്. അത് ഫലം ഉള്ളവാക്കാൻ പോകുന്നില്ല. കേരളത്തിന്റെ പഴയകാല ചരിത്രം പരിശോധിച്ചാൽ ഇങ്ങനെയുള്ള എത്രയോ സംഭവങ്ങൾ നടന്നിട്ടുണ്ട്. അൻവറിന്റെ കാര്യത്തിൽ ഒരു വേവലാതിയുമില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു സിപിഎമ്മിനെതിരെ പറയുമ്പോൾ അത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകൾ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെ. ദേശീയതലത്തിലും സാർവദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാർട്ടിയാണ് സിപിഎം. അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. സിപിഎമ്മിന്റെ അണികൾ ഭദ്രമാണ്. മുൻകാലങ്ങളിലും ഇതുപോലുള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അതിജീവിച്ച് മുന്നോട്ടു പോയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar#tp ramakrishnan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›