ഹോം › കേരളം

അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; കള്ളപ്രചാരണം നടത്തുന്നുവെന്നും എകെ ബാലൻ

By MJ Desk · 30 Sep 2024, 10:58 AM

പി വി അൻവർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. അൻവറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അൻവർ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാൻ കഴിയാത്ത സമീപനമാണെന്നും എ കെ ബാലൻ പറഞ്ഞു. അൻവർ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാ സെക്രട്ടറി കാക്കിയിട്ട ആർഎസുഎസുകാരമാണെന്ന് പറഞ്ഞു. കോൺഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേർന്നതല്ല ഈ പരാമർശങ്ങൾ. അൻവറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അൻവറിന് പാർട്ടി വലിയ പിന്തുണ നൽകി. കാത്തിരിക്കാമായിരുന്നു. ഒരു ആവശ്യത്തോടും പിൻതിരിഞ്ഞ് നിന്നിട്ടില്ല. ഒരാഴ്ച്ചകൂടി കാത്തിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അൻവറിന്റെ ശ്രമം. ആർഎസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എൽഡിഎഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യുഡിഎഫ് അജണ്ട അൻവർ നടപ്പിലാക്കുകയാണെന്നും എ കെ ബാലൻ ആരോപിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak balan#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›