ഹോം › കേരളം

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

By MJ News Desk · 29 Jan 2025, 09:48 PM

സി പി എമ്മുമായുള്ള സഹകരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് എം എല്‍ എ സ്ഥാനം രാജിവെച്ച നിലമ്പൂര്‍ മുന്‍ എം എല്‍ എ പി വി അന്‍വര്‍ യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കും. വനമേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന മലയോര പ്രചാരണജാഥയില്‍ പി.വി അന്‍വറിനെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചത്. എം എല്‍ എ സ്ഥാനം രാജിവെച്ച് ആദ്യം സ്വന്തം പാര്‍ട്ടിയും പിന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭാഗമായ അന്‍വര്‍ വനമേഖലയിലെ വിഷയം പൊതുജനങ്ങളിലെത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. അതേസമയം, യോഗങ്ങളിലും മറ്റും പങ്കെടുപ്പിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. നാളെ അന്‍വര്‍ യു ഡി എഫിന്റെ മലയോര ജാഥയുടെ ഭാഗമാവും. നിലമ്പൂര്‍ എടക്കരയിലേയും കരുവാരക്കുണ്ടിലേയും യോഗങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍കണ്ട് ജാഥയില്‍ സഹകരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജാഥയുടെ ഭാഗമായി വിഡി സതീശന്‍ മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു പിവി അന്‍വര്‍ കൂടിക്കാഴ്ച നടത്തി സഹകരിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#anwar#congress#kerala#pv anwar#udf

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›