ഹോം › കേരളം

ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ

By MJ Desk · 25 Sep 2024, 12:07 PM

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് ബിജെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആർഎസ് എസിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ആർ എസ് എസ് നേതൃത്വമാണ്. എഡിജിപിയുടെ തൃശൂർ പൂരം വിവാദം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സുരേന്ദ്രൻ വിമർശിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ല. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ദേവസ്വത്തിന്റെ പേരിൽ കെട്ടിവയ്ക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമം. എഡിജിപി ഡി ജി പി തമ്മിലുള്ള തർക്കം ബി ജെ പിയുടെ തലയിലിൽ ഇടേണ്ട. നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് സിപിഎമ്മും കോൺഗ്രസും വരുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k surendran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›