താൻ കാലുമാറുന്ന ആളല്ല, വലിയ ഉത്തരവാദിത്തമാണ് ലഭിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം താൻ കാലുമാറുന്ന ആളല്ല,
 

വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

താൻ കാലുമാറുന്ന ആളല്ല, കാഴ്ചപ്പാട് മാറുന്നയാളാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കും. ബിജെപി ഉപാധ്യക്ഷ പദവി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

ബിജെപി കേരളാ ഘടകത്തിന്റെ ഉപാധ്യക്ഷനെന്ന പദവി വലിയ ഉത്തരവാദിത്തമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പർ പവറാക്കാനും പ്രവർത്തിക്കുന്ന പ്രസ്ഥാനത്തൊപ്പം നന്നായി പ്രവർത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു