എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനം; കത്തോലിക്കാ സഭയുടെ ആവശ്യം അംഗീകരിച്ചു
എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ അയഞ്ഞ് സർക്കാർ. കത്തോലിക്കാ സഭയുടെ ആവശ്യം അംഗീകരിച്ചു. എൻഎസ്എസിന് അനുകൂലമായ വിധി മറ്റെല്ലാവർക്കും ബാധകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ നിലപാട് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷി അധ്യാപക നിയമനം പൂർണമായും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനം എടുക്കുകയുണ്ടായി.
മുൻകാല പ്രാബല്യത്തിൽ നിയമന ഒഴിവ് കണ്ടെത്തി നികത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. NSS മാനേജ്മെൻ്റിന് സുപ്രീംകോടതിയിൽ നിന്ന് അത്തരത്തിൽ അനുകൂല വിധി ലഭിച്ചിരുന്നു. ഇത് പോലെ തന്നെ എല്ലാ മാനേജ്മെന്റിനും ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കണമെന്നാണ് മറ്റു മാനേജ്മെന്റുകളുടെ ആവശ്യം. ഇതിനുവേണ്ടി വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.