സംസ്ഥാനത്തും സെഞ്ച്വറി: തിരുവനന്തപുരത്തും വയനാടും പ്രീമിയം പെട്രോളിന് 100 കടന്നു

നരേന്ദ്രമോദിയുടെ ഭരണത്തിൽ പെട്രോൾ കമ്പനികൾ യഥേഷ്ടം ഇന്ധന വില വർധിപ്പിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കേരളത്തിലും 100 രൂപ കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിനാണ് 100 രൂപ
 

നരേന്ദ്രമോദിയുടെ ഭരണത്തിൽ പെട്രോൾ കമ്പനികൾ യഥേഷ്ടം ഇന്ധന വില വർധിപ്പിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കേരളത്തിലും 100 രൂപ കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിനാണ് 100 രൂപ കടന്നത്. ലിറ്ററിന് 100.20 രൂപയാണ് നിലവിലെ വില

വയനാട് ബത്തേരിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100.24 രൂപയായി. അടിമാലിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി.

സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസ വീതം വെച്ച് വർധിപ്പിച്ചിട്ടുണ്ട്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 97.38 രൂപയായി. സാദാ പെട്രോളും അടുത്ത ദിവസങ്ങളിൽ തന്നെ സെഞ്ച്വറി തികയ്ക്കുമെന്നാണ് സൂചന.