ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം; അടിയെന്ന് പറഞ്ഞാൽ അടിയോടടി

ആലപ്പുഴ ആറാട്ടുപുഴയിൽ വഴി തർക്കത്തെ തുടർന്നുള്ള സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചു. സ്ത്രീകളടക്കമുള്ള സംഘങ്ങൾ ചേരി തിരിഞ്ഞാണ് കൂട്ടത്തല്ല് നടത്തിയത്. കൊവിഡ് കാലമോ സാമൂഹിക അകലമോ ഒന്നും അടിപിടിയിൽ
 

ആലപ്പുഴ ആറാട്ടുപുഴയിൽ വഴി തർക്കത്തെ തുടർന്നുള്ള സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചു. സ്ത്രീകളടക്കമുള്ള സംഘങ്ങൾ ചേരി തിരിഞ്ഞാണ് കൂട്ടത്തല്ല് നടത്തിയത്. കൊവിഡ് കാലമോ സാമൂഹിക അകലമോ ഒന്നും അടിപിടിയിൽ ബാധകമായിരുന്നില്ല. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു

സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടയ്ക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

രേഖയ്ക്കും മക്കളായ ആതിര, പൂജ എന്നിവർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.

വീഡിയോ