കോഴിക്കോട് അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി; ബ്രസീൽ ആരാധകന് മർദനം, രണ്ടുപേർക്കെതിരെ കേസ്
Jul 18, 2026, 14:18 IST
കോഴിക്കോട്: ലോകകപ്പ് ആവേശത്തിനിടെ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടൽ. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ബ്രസീൽ ആരാധകന് മർദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്.
ആക്രമണത്തിനിടെ അക്രമികൾ ഷാനിസിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്.