{"vars":{"id": "89527:4990"}}

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; തൃശ്ശൂരിൽ മകൻ അച്ഛനെ കുത്തിക്കൊന്നു
 

 

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശ്ശൂർ കൊരട്ടി ആറ്റപ്പാടം എലിസബത്ത് ഗാർഡനിലെ കരിയാട്ടിൽ വീട്ടിൽ ജോയി(57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകൻ ക്രിസ്റ്റിയെ(37) പോലീസ് അറസ്റ്റ് ചെയ്തു. 

ക്രിസ്റ്റി വാങ്ങിക്കൊണ്ടു വന്ന മദ്യം രണ്ട് പേരും കഴിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് ക്രിസ്റ്റി കത്തിയെടുത്ത് അച്ഛന്റെ കഴുത്തിന് കുത്തുകയായിരുന്നു. ജോയി രക്തം വാർന്ന നിലയിൽ കിടക്കുന്ന കാര്യം ക്രിസ്റ്റി തന്നെയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും ജോയി മരിച്ചിരുന്നു

ക്രിസ്റ്റിയെ ഈ സമയത്ത് ചോദ്യം ചെയ്‌തെങ്കിലും സംഭവിച്ചതൊന്നും ഓർമയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ബുധനാഴ്ച ഫോറൻസിക് വിദഗ്ധർ എത്തി നടത്തിയ പരിശോധനയിലാണ് ജോയിയുടെ കഴുത്തിൽ ആഴത്തിൽ മുറിവ് കണ്ടെത്തിയത്. കുത്തിയ കത്തിയും അന്വേഷണത്തിൽ കണ്ടെത്തി