വെള്ളമെടുക്കുന്നതിനിടെ തർക്കം; പത്തനംതിട്ടയിൽ 17കാരി ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ച് പൊട്ടിച്ചു
Mar 7, 2025, 17:02 IST
പത്തനംതിട്ട മൈലാടുപാറയിൽ 17 വയസ്സുകാരി ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു. പൈപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൈലാടുപാറ സ്വദേശി രമക്കാണ് പരുക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി വെള്ളം പിടിക്കുന്നതിനിടെ പെൺകുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചെന്നാണ് രമ പറയുന്നത്. ഇന്നുച്ചയോടെയാണ് സംഭവം. പൊതു ടാപ്പിന് സമീപത്ത് വെച്ചായിരുന്നു വാക്കു തർക്കവും ആക്രമണവും അടിയേറ്റ് രമയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുകളുണ്ട്. പെൺകുട്ടിയിൽ നിന്ന് മുമ്പും മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് ഇവർ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.