അരിക്കൊമ്പൻ ദൗത്യം: എട്ട് സംഘങ്ങളെ നിയോഗിച്ചു; മോക്ക് ഡ്രിൽ ഒഴിവാക്കാൻ തീരുമാനം
 

 

അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രിൽ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സിസിഎഫ് മാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടപ്പിലാക്കുക. 

രൂപീകരിച്ച എട്ട് സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. ദൗത്യത്തിന് ഉപയോ?ഗിക്കുന്ന ഉപ?കരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റേയും തലവന്മാരായി തിരഞ്ഞെടുത്തവർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു.

ബുധനാഴ്ച കോടതിവിധി അനുകൂലമായാൽ 30-ാം തീയതി രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് ഉള്ളതെന്നാണ് വിവരം. പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.