അരിക്കൊമ്പൻ ദൗത്യം: ഹർജി ഇന്ന് ഹൈക്കോടതിയിൽ, വിധി എതിരായാൽ പ്രതിഷേധം രൂക്ഷമാകും
 

 

ഇടുക്കി ചിന്നക്കനാൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അരിക്കൊമ്പനെ വെടിവെക്കാൻ സകല തയ്യാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചത്

അരിക്കൊമ്പനെ കൊണ്ട് പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം വിധി എതിരായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ഒരുക്കം വനംവകൂപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. ദൗത്യമേഖലയായ സിമന്റെ പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പനുള്ളത്.