അരിക്കൊമ്പൻ ദൗത്യം: വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറും
 

 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്നലെ അഡീഷണൽ അഡ്വ. ജനറലിന് കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച് സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

സ്ഥലം ഏതെന്ന് വിദഗ്ധ സമിതി അംഗീകരിച്ചാൽ കോടതിയുടെ അനുമതിക്ക് കാത്തുനിൽക്കാതെ ദൗത്യം തുടങ്ങാമെന്നാണ് ഉത്തരവ്. സ്ഥലപ്പേര് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. പെരിയാർ കടുവ സങ്കേതം അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.