അരൂജ സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

പരീക്ഷ എഴുതാൻ അനുമതി തേടി തോപ്പുംപടി അരൂജ സ്കൂളിലെ 28 വിദ്യാർഥികൾ നൽകിയ അപേക്ഷ ഹൈക്കോടതി തള്ളി. മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് കുട്ടികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ്
 

പരീക്ഷ എഴുതാൻ അനുമതി തേടി തോപ്പുംപടി അരൂജ സ്‌കൂളിലെ 28 വിദ്യാർഥികൾ നൽകിയ അപേക്ഷ ഹൈക്കോടതി തള്ളി. മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടർന്നാണ് കുട്ടികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ പോയത്. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നതായിരുന്നു കുട്ടികളുടെ ആവശ്യം.

പ്രധാന ആവശ്യം മാത്രമാണ് തള്ളിയത്. അതേസമയം ഹർജി നിലനിൽക്കും. വിദ്യാർഥികളുടെ ഹർജി മാനേജ്‌മെന്റ് നൽകിയ ഹർജിയോടൊപ്പം ബുധനാഴ്ച പരിഗണിക്കും. വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സിബിഎസ്ഇയോടും കോടതി ആവശ്യപ്പെട്ടു

24ന് പരീക്ഷ എഴുതാനെത്തിയപ്പോൾ മാത്രമാണ് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ലെന്ന് കുട്ടികൾക്ക് മനസ്സിലായത്. സംഭവത്തിൽ സിബിഎസ്ഇ റീജിയണൽ ഡയറക്ടറെ വിളിച്ചുവരുത്തി ഹൈക്കോടതി വിമർശിച്ചിരുന്നു