അരൂരിൽ ലോഡ്ജിൽ തീപിടിത്തം; തൊഴിലാളികളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

അരൂരിൽ ദേശീയ പാതക്ക് സമീപത്തുള്ള ലോഡ്ജിൽ തീപിടിത്തം. ചന്ദിരൂർ എതിർവശത്തുള്ള മാധ മെമ്മോറിയിൽ ലോഡ്ജിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരായ മൂന്ന് പേർ മാത്രമാണ് സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നത്. മൂന്ന് പേരെയും
 

അരൂരിൽ ദേശീയ പാതക്ക് സമീപത്തുള്ള ലോഡ്ജിൽ തീപിടിത്തം. ചന്ദിരൂർ എതിർവശത്തുള്ള മാധ മെമ്മോറിയിൽ ലോഡ്ജിലാണ് തീപിടിത്തമുണ്ടായത്.

ജീവനക്കാരായ മൂന്ന് പേർ മാത്രമാണ് സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നത്. മൂന്ന് പേരെയും രക്ഷപ്പെടുത്തി. ലോഡ്ജിൽ ഉണ്ടായിരുന്ന സ്ത്രീ ജീവനക്കാരിക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.