അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം
Nov 15, 2025, 10:25 IST
അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമാണത്തിൽ ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ.
ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം ദേശീയ പാത അതോറിറ്റി നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണമെങ്കിൽ കരാർ കമ്പനിയായ അശോക ബിൽഡ് കോണിനെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കും. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ് നടക്കുക.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് സ്വദേശിയായ പിക്കപ് വാൻ ഡ്രൈവർ രാജേഷ് ഇവിടെ ഗർഡർ തകർന്നുവീണ് മരിച്ചത്. ഇതുവഴി കടന്നുപോയ രാജേഷിന്റെ പിക്കപ് വാനിന് മുകളിലേക്കാണ് ഗർഡറുകൾ വീണത്.