തിരുവനന്തപുരത്ത് വ്യാജമദ്യ വേട്ട: സീരിയൽ നടിയും കൊലപാതക കേസ് പ്രതിയും പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്സൈസ് റെയ്ഡിൽ പടിച്ചെടുത്തു. കൊലക്കേസ് പ്രതിയും സീരിയൽ നടിയുമാണ് നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ
 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്‌സൈസ് റെയ്ഡിൽ പടിച്ചെടുത്തു. കൊലക്കേസ് പ്രതിയും സീരിയൽ നടിയുമാണ് നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിയിലായത്. വെള്ളറട സ്വദേശി വിശാഖ്, ചെമ്പൂര് സ്വദേശി സിനി എന്നിവരാണ് പിടിയിലായത്.

രണ്ട് വർഷം മുമ്പ് ഒറ്റശേഖരമംഗലം അരുൺ വധക്കേസ് പ്രതിയാണ് വിശാഖ്. സീരിയൽ, നാടക നടിയാണ് സിനി. ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ വിവിധ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റി വിറ്റിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ

പാങ്ങോട് നടത്തിയ റെയ്ഡിൽ 15 ലിറ്റർ ചാരായവും 1010 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്‌സൈസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകൻ ഇർഷാദ്, ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തു.