പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടേയും മേൽ സർക്കാരിന് നിയന്ത്രണമില്ല; പാർട്ടിക്കും ഒരു ചുക്കും ചെയ്യാനാകുന്നില്ല: ആഷിഖ് അബു

മാവോയിസ്റ്റ് വേട്ടയിലും വാളയാർ സംഭവത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. വാളയാർ കേസിലും മാവോയിസ്റ്റ് വേട്ടയിലും ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐഎഎസ്
 

മാവോയിസ്റ്റ് വേട്ടയിലും വാളയാർ സംഭവത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. വാളയാർ കേസിലും മാവോയിസ്റ്റ് വേട്ടയിലും ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐഎഎസ് ഉദ്യോഗസ്ഥൻ കാറിടിച്ച് കൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിന് നിയന്ത്രണമില്ല എന്നാണെന്ന് ആഷിഖ് അബു വിമർശിച്ചു

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബുവിന്റെ വിമർശനം. ഭരണകൂട ഭീകരത അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഇക്കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും ആഷിഖ് അബു പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ…

Posted by Aashiq Abu on Saturday, November 2, 2019