ചാണകത്തിൽ ചവിട്ടില്ല; ബിജെപി നേതാക്കളുടെ ഭീഷണിയിൽ മറുപടിയുമായി ആഷിഖ് അബു

പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്ക് വഴിയാണ് ആഷിഖ് അബുവിന്റെ പരിഹാസം
 

പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്ക് വഴിയാണ് ആഷിഖ് അബുവിന്റെ പരിഹാസം

ചാണകത്തിൽ ചവിട്ടില്ല എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്. അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരും ബിജെപി നേതാവ് കുമ്മനം രാജശേഖരനുമാണ് സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി രംഗത്തുവന്നത്

സിനിമാക്കാർക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്. നികുതി അടക്കുന്ന കാര്യത്തിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും ഇൻകം ടാക്‌സ് വീട്ടിൽ കയറി ഇറങ്ങുമെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി

ചാണകത്തിൽ ചവിട്ടില്ല !!#RejectCAA #RejectNRC

Posted by Aashiq Abu on Monday, December 23, 2019