ഹോം › കേരളം

ആശ്രമം തീവെപ്പ് കേസ് പോലീസ് അട്ടിമറിച്ചു; ആർഎസ്എസിനെ സംരക്ഷിക്കാൻ ശ്രമം: സന്ദീപാനന്ദ ഗിരി

By MJ Desk · 11 Sep 2024, 03:21 PM

ആശ്രമം തീവെപ്പ് കേസ് പോലീസ് അട്ടിമറിച്ചെന്ന് പി വി അൻവർ ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാൻ ഒരു പോലീസുദ്യോഗസ്ഥൻ ശ്രമിച്ചെന്നും ഞാനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു. ആർഎസ്എസിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാൽ ആരൊക്കെയാണ് പിന്നിലെന്ന് അറിയില്ല. പ്രതികളെ ആരെക്കെയോ സഹായിച്ചെന്ന് ഉറപ്പാണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ട് കാണും. വാഹനത്തിന് ഇതുവരെ ഇൻഷുറൻസ് കിട്ടിയില്ല. ഇതൊരു പോലീസുദ്യോഗസ്ഥൻ അട്ടിമറിച്ചതാണ് ഡിവൈഎസ്പി രാജേഷ് റിട്ടയർ ചെയ്ത ശേഷം ബിെജപിയുടെ ബൂത്ത് ഏജന്റായിരുന്നു. കേസ് അട്ടിമറിക്കപ്പെടുവെന്നത് സത്യമാണ്. എംഎൽഎ പറയുന്നതുപോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിതികളുണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›