{"vars":{"id": "89527:4990"}}

ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് 29ന്
 

 

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണിത്. ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് തീർച്ചയാണ്

അതേസമയം നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണരർ വായിക്കാതെ വിടുമെന്നാണ് അറിയുന്നത്. മാർച്ച് 26 വരെയാണ് സമ്മേളനം. അതേസമയം ബജറ്റിൻമേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനും സാധ്യതയുണ്ട്

കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് അംഗങ്ങൾ ഇല്ലാതെയാണ് ഇത്തവണ നിയമസഭാ സമ്മേളിക്കുന്നത്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു അയോഗ്യനാക്കപ്പെട്ടു. ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനും സഭയിൽ എത്താനാകില്ല