ഹോം › കേരളം

ശശികലയ്ക്ക് നൽകിയ പരിഗണനയെങ്കിലും സ്വന്തം നേതാക്കൾക്ക് നൽകണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വി.ആർ. അനൂപ്

By Metro Desk · 16 Jul 2026, 04:19 PM

തിരുവനന്തപുരം: കോൺഗ്രസ്, കെഎസ് യു നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. വി. ആർ. അനൂപ്. കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസിനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വി. ആർ. അനൂപ് തന്റെ പരസ്യ വിമർശനം ഉന്നയിച്ചത്.

​ഹിന്ദു ഐക്യവേദി നേതാവ് കെ. പി. ശശികലയ്ക്ക് മുഖ്യമന്ത്രി നൽകിയ അനുഭാവപൂർണ്ണമായ സമീപനവും പരിഗണനയും സ്വന്തം പാർട്ടിയിലെയും പോഷക സംഘടനയിലെയും നേതാക്കളും അർഹിക്കുന്നുണ്ടെന്ന് അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത പുകയുന്നതിലേക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വിരൽ ചൂണ്ടുന്നത്.

​നേരത്തെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസിലെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കെപിസിസി വക്താവ് തന്നെ ഔദ്യോഗികമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#KSU#vd satheeshan

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›