ഹോം › കേരളം

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വ്യാഴാഴ്ച; മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രം

By MJ Desk · 28 Sep 2024, 08:13 AM

തൃശ്ശൂരിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാമക്കലിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കേരളത്തിലെത്തിയത് വിമാന മാർഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലും കേരളത്തിലെത്തി. സംഘത്തിലെ ഒരാളായ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു കവർച്ചയുടെ മുഖ്യസൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രം ആണ്. ഏത് എടിഎം കവർച്ച ചെയ്യണമെന്ന് തീരുമാനിച്ചത് ഇക്രം ആയിരുന്നു. ഇന്നലെയാണ് ഇവർ തൃശ്ശൂരിലെത്തിയത്. സബീർ കാന്തും സൗകിനും വിമാനമാർഗം കേരളത്തിലെത്തി. സംഭവത്തിൽ ഏഴ് പേരാണ് പിടിയിലായത്. ഹരിയാന പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ് വീൻ, മുബാറക്, നൂഹ് ജില്ലക്കാരായ മുഹമ്മദ് അക്രം, അസീർ അലി എന്നിവരാണ് പിടിയിലായത്. സുമാനുദ്ദീൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അസീർ അലി ഏറ്റുമുട്ടലിൽ പരുക്കേറ്റ് ചികിത്സയിലാണ്. മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ് തൃശ്ശൂരിൽ 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. നാമക്കലിൽ വെച്ചാണ് ഏഴ് പ്രതികളെയും പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#atm robbery

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›