ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് എംവി ഗോവിന്ദൻ
Feb 25, 2026, 16:55 IST
കെ എസ് യു പ്രവർത്തകർ കയ്യേറ്റം ചെയ്തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണ്. സംഭവം ആസൂത്രിതമാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു
കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം നടന്നത്. കേരളത്തിലുടനീളം ഇന്ന് വ്യാപക പ്രതിഷേധമുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. യൂത്ത് കോൺഗ്രസും കെ എസ് യുവും ആക്രമിക്കുകയാണ്
ഇന്ന് കേരളത്തിലുടനീളം പ്രതിഷേധിക്കും. അതിശക്തമായ സമരങ്ങൾ രൂപപ്പെടണം. കോൺഗ്രസ് അറിയാതെ ഇത്തരമൊരു ആക്രമണം നടക്കില്ല. വനിതാ മന്ത്രിക്ക് നേരെയുള്ള ആക്രമണം കേരള ചരിത്രത്തിൽ ആദ്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു