ഹോം › കേരളം

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

By MJ Desk · 18 Apr 2025, 05:17 PM

വയനാട്ടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. താഴേ മുട്ടിലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ മൂന്നുപേരാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞു പൊട്ടിച്ചു. സംഭവത്തിൽ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ ചില്ലാണ് എറിഞ്ഞു പൊട്ടിച്ചത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›